Mohanlal's Villain One Week Collection Report Out
മലയാള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വില്ലന്‍. ഒക്ടോബര്‍ 27ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഒരാഴ്ചത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നിലവില്‍ 12.7 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ബിഗ് റിലീസായി തിയറ്ററുകള്‍ കീഴടക്കാനെത്തിയ വില്ലന്‍ ആദ്യ ദിനം 4.91 കോടിയായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. റിലീസ് ദിനത്തില്‍ തന്നെ വില്ലന്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും എത്തിയിരുന്നു. തുടര്‍ന്ന് അവിടെ നിന്നും നല്ലൊരു തുകയാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത് ഏഴ് ദിവസം പ്രദര്‍ശിപ്പിച്ചപ്പോഴെക്കും 46.72 ലക്ഷമായിരുന്നു മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമ നേടിയിരിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു വില്ലന്‍. കേരളത്തില്‍ മാത്രം 253 സ്‌ക്രീനുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്.